ലോകത്തെ ആദ്യ എ.ഐ മൂവി “ലൗയു” അണിഞ്ഞൊരുങ്ങുന്നു. റോഷിക എന്റർപ്രൈസസിന്റെ ബാനറിൽ പവൻകുമാർ നിർമ്മിക്കുന്ന ഈ ചിത്രം എ. നാരായണ മൂർത്തി, രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ ട്രെയിലർ റിലീസിംങ് നടന്നു.
പതിമൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സിജു തുറവൂർ ആണ് ഗാന രചന. അജയ് വാര്യരും, രഞ്ജിനി ജോസ് എന്നിവരാണ് അലാപനം. ആദ്യമാണ് ഒരു ചിത്രത്തിനു വേണ്ടി ഇത്രയും ഗാനങ്ങൾ ഉൾപ്പെടുത്തുന്നത്. ചിത്രത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കാൻ ഈ ഗാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
വ്യത്യസ്തമായൊരു പ്രണയ കഥയാണ് ഈ ചിത്രം പറയുന്നത്. ഒരു ഗായകന്റെ പ്രണയ കഥ. കാമുകിയുടെ നന്മക്കുവേണ്ടി, സ്വന്തം ജീവിതം നോക്കാതെ പ്രണയം ഉപേക്ഷിച്ച, നന്മയുള്ള ഒരു കാമുകന്റെ കഥ.
വലിയ ആരാധകരുള്ള വലിയൊരു ഗായകൻ ഒരു കോടീശ്വരിയായ സുന്ദരിയെ പ്രണയിച്ചു. ആരെയും കൊതിപ്പിക്കുന്ന പ്രണയമായിരുന്നു അവരുടേത്. പെൺകുട്ടിയുടെ കുടുംബത്തിന് ഈ പ്രണയത്തിൽ അധികം താൽപര്യം ഇല്ലായിരുന്നു. പെൺകുട്ടിക്കാണെങ്കിൽ, ഗായകനെ ജീവനായിരുന്നു. ഒരു ദിവസം ഗായകന് മനസിലായി തന്റെ ജീവൻ അപകടത്തിലാണെന്ന്. അതോടെ പെൺകുട്ടിയെ രക്ഷിക്കാൻ അവൻ ഒരു ഡ്രാമ കളിക്കാൻ തീരുമാനിച്ചു. അതിനായി അവൻ ഇറങ്ങിത്തിരിച്ചു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങൾ പ്രേഷകരെ വിസ്മയിപ്പിക്കും.
ഇന്ത്യയിലെ എല്ലാ ഭാഷകളിലും, നിർമ്മിക്കുന്ന ഈ ചിത്രം, പ്രേക്ഷകരെ വിസ്മയിപ്പിക്കും. നല്ലൊരു എന്റർടൈനറായാണ് ചിത്രം പ്രേക്ഷകരുടെ മുമ്പിലെത്തുന്നത്.
റോഷിക എന്റർപ്രൈസസിന്റെ ബാനറിൽ പവർ കുമാർ നാർമ്മിക്കുന്ന ലൗയു ഉടൻ തീയേറ്ററിലെത്തും. രചന, സംവിധാനം – എസ്.നാരായണ മൂർത്തി, എ.ഐ ക്രീയേറ്റർ – നൂതൻ, പി.ആർ.ഒ – അയ്മനം സാജൻ, വിതരണം – റോഷിക എന്റർപ്രെസസ്. ഉടൻ ചിത്രം തീയേറ്ററിലെത്തും.
അയ്മനം സാജൻ