ഒരു കഥ പറയും നേരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റെയ്സ് സിദ്ധിക്ക് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഹലോ യൂബർ എന്ന പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളം വൈ.എം.സി.എ ഹാളിൽ നടന്നു. നടൻ ശങ്കർ, നിർമ്മാതാവ് മധുസൂധനൻ മാവേലിക്കര എന്നിവർ ഭദ്രദീപം തെളിയിച്ചു. തുടർന്ന് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടൻ ശങ്കർ നിർവ്വഹിച്ചു.
മാധ്യമ പ്രവർത്തകൻ ജോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ, സംവിധായകൻ റെയ്സ് സിദ്ധിഖ് സിനിമയെക്കുറിച്ച് വിശദീകരണം നൽകി. നിർമ്മാതാക്കളായ മധുസുദനൻ നായർ, സി.എം.പി.കെ. റഹീം, സിദ്ധിക്ക്, ക്യാമറാമാൻ എസ്. ഇളയരാജ, അയ്മനം സാജൻ, മോഹൻ.ടി. കുറിച്ചി, തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
എയിം ടൈം മീഡിയ, ഗ്ലാഡിസൺ ഗ്ലോബൽ, ഫ്രെയിം ടു ഫ്രെയിം എന്നീ ബാനറുകളിൽ, മധുസൂധനൻ മാവേലിക്കര, സി.എം.പി.കെ. റഹീം, സിദ്ധിക്ക് എന്നിവർ നിർമ്മിക്കുന്ന ചിത്രം, റെയ്സ് സിദ്ധിക്ക് രചന, സംവിധാനം നിർവ്വഹിക്കുന്നു. ക്യാമറ – എസ്. ഇളയരാജ, ഗാന രചന – ശ്രീജിത്ത് ഉണ്ണികൃഷ്ണൻ, വിഷ്ണു തിരുമേനി, മ്യൂസിക്ക് – പി.സി. ശിവൻ, എഡിറ്റർ – ശ്രീധർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – മധുസൂധനൻ മാവേലിക്കര, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ്, പ്രൊഡക്ഷൻ ഡിസൈനർ – ഡിക്സൺ ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – റ്റി.സി.ദേവസ്യ, ആർട്ട് – സുരേഷ് മന്ത്ര, സംഘട്ടനം – ട്രാഗൺ ജിറോഷ്, ഡി.ഐ – വിനീത് വി. കർത്ത, മേക്കപ്പ് – ധർമ്മൻ, ഹക്കീം, കോസ്റ്റ്യൂം – അമീർ, കോറിയോഗ്രാഫർ – മാസ്റ്റർ ജീവിത്, സ്റ്റിൽ – പ്രേംപ്രകാശ്, പബ്ളിസിറ്റി ഡിസൈൻ, ഓൺലൈൻ പ്രമോഷൻ – ഷിനോജ് സൈൻ, പി.ആർ.ഒ – അയ്മനം സാജൻ. തമിഴിലും, മലയാളത്തിലുമുള്ള പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കും. ഒക്ടോബർ ആദ്യം എറണാകുളത്ത് ചിത്രീകരണം നടക്കും.
അയ്മനം സാജൻ