Articles

ഫ്രണ്ട്ഷിപ്പ് – ദുബൈയിൽ പൂജ കേരളത്തിൽ ചിത്രീകരണം.

ഫ്രണ്ട്ഷിപ്പിന്റെ മനോഹര മുഹൂർത്തങ്ങളുമായെത്തുന്ന ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിന്റെ പൂജ ഫെബ്രുവരി 15ന് ദുബൈയിലായിരുന്നെങ്കിൽ, 17 ന് ചിത്രീകരണം കോടനാട് ആരംഭിച്ചു. രണ്ട് രാജ്യങ്ങളിലായി ചടുലമായി ആരംഭിച്ച ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിന്റെ കപ്പിത്താൻ, മലയാള സിനിമയിൽ വർഷങ്ങളുടെ അനുഭവ പരിഞ്ജാനമുള്ള മമ്മി സെഞ്ച്വറിയാണ്. മലയാള സിനിമയിൽ ഇത്ര ചടുലമായി ചിത്രീകരണം പൂർത്തിയാക്കാനും, ചിത്രം, തീയേറ്ററിലെത്തിക്കാനുമുള്ള മമ്മി സെഞ്ച്വറിയുടെ കഴിവ് മലയാള സിനിമ അംഗീകരിച്ചതാണ്.

എം.എസ്. ക്രീയേഷൻസിനു വേണ്ടി മെഹമ്മൂദ് കെ.എസ്. രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഫ്രണ്ട്ഷിപ്പ് ചിത്രീകരണം കോടനാടും, പെരുമ്പാവൂരുമായി പുരോഗമിക്കുകയാണ്. ആദ്യ ദിവസം തന്നെ പ്രമുഖ താരങ്ങളെല്ലാം ലൊക്കേഷനിൽ എത്തി. ദേവൻ, സ്ഫടികം ജോർജ്, സാജു കൊടിയൻ, എന്നിവരോടൊപ്പം, റഫീക് ചോക്ളി, നായികാ നായകന്മാരായ, കിരൺകുമാർ, അനയ്, സുൽഫിക്കർ, ചിത്ര രാജേഷ്, ചന്ദന അരവിന്ദ് തുടങ്ങിയവർ ഷെട്ടി മണിയുടെ ക്യാമറായ്ക്ക് മുമ്പിൽ കഥാപാത്രങ്ങളായി.



മികച്ചൊരു കുറ്റാന്വേഷണ കഥയാണ് ഫ്രണ്ട്ഷിപ്പ് എന്ന ചിത്രം പറയുന്നത്. എറണാകുളത്തും, മൂന്നാറിലുമായി നടക്കുന്ന കഥ, ഇന്ത്യയിലെ എല്ലാ ഭാഷക്കാരെയും ആകർഷിക്കുന്ന രീതിയിലാണ് തയ്യാറാക്കിയത്. കോമഡിക്കും, ആക്ഷനും പ്രാധാന്യമുള്ള ഒരു പ്രണയ കഥ കൂടിയാണ് ഫ്രണ്ട്ഷിപ്പ്. ആത്മാർത്ഥ സൗഹൃദങ്ങൾക്കിടയിൽ ഉണ്ടാകുന്ന, പ്രണയവും, പിണക്കവും, സംഘട്ടനവും പ്രേക്ഷകരെ, വേദനിപ്പിക്കുകയും, കോരിത്തരിപ്പിക്കുകയും ചെയ്യും.



എറണാകുളത്തെ, പ്രമുഖമായ ഒരു ഐ.ടി കബനിയിൽ ജോലി ചെയ്യുന്നവരാണ് രജനിയും, (ചന്ദന അരവിന്ദ്) രേഷ്മയും (ചിത്ര രാജേഷ്) രണ്ട് പേരും ഒരുമിച്ചായിരുന്നു ഹോസ്റ്റലിൽ താമസം. എറണാകുളത്തെ തന്നെ ഒരു പ്രമുഖ ടെക്സ്റ്റൽ ഷോപ്പിൽ ജോലി ചെയ്യുന്ന ജോഷി, ഹരി, വിഷ്ണു, അൻസിൽ എന്നിവരുമായി, രജനിയും, രേഷ്മയും പരിചയത്തിലായി. ഇവരുടെ ഫ്രണ്ട്ഷിപ്പ് വളർന്നു. ആത്മാർത്ഥ സുഹൃത്തുക്കളായി അവർ മാറി. ഒരു ദിവസം ഇവർ മൂന്നാറിലേക്ക് ഒരു ടൂർ പോയി. ഒരു റിസോർട്ടിൽ തന്നെയാണ് ഇവർക്ക് താമസ സൗകര്യം ലഭിച്ചത്. റിസോർട്ടിൽ, തമാശകളും പൊട്ടിച്ചിരികളുമായി ജീവിതം മുന്നോട്ടു പോകുമ്പോഴാണ്, പെട്ടെന്നൊരു ദിവസം രജനി എന്ന പെൺകുട്ടി കൊല്ലപ്പെട്ടത്. എല്ലാവരെയും ഞെട്ടിച്ച ഈ കൊലപാതകത്തെക്കുറിച്ച്, പോലീസ് ശക്തമായ അന്വേഷണം തുടങ്ങി. തുടർന്നുണ്ടാവുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളിലൂടെ ഫ്രണ്ട്ഷിപ്പ് കടന്നുപോകുന്നു.

ദേവൻ, റഫീക് ചോക്ളി എന്നിവരാണ് പോലീസ് ഓഫീസർമാരായി വേഷമിടുന്നത്. സ്ഫടികം ജോർജ് രേഷ്മയുടെ പിതാവിന്റെ വേഷവും അവതരിപ്പിക്കുന്നു.

എം.എസ്. ക്രീയേഷൻസിനുവേണ്ടി മെഹമ്മൂദ് കെ.എസ്. രചന, സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് ഫ്രണ്ട്ഷിപ്പ്. ഡി.ഒ.പി – ഷെട്ടി മണി, എഡിറ്റർ – ഷിബു പി.എസ്, സംഗീതം – അൻവർ അമൽ, ആലാപനം – നിസാർ വയനാട്, അസോസിയേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്, ആർട്ട് – അരവിന്ദ് രവി, മേക്കപ്പ് – നിഷാദ് സുപ്രൻ, കോസ്റ്റ്യൂം – അബ്ബാസ് പാണാവളളി, സ്റ്റിൽ – ഷാബു പോൾ, ഫോക്കസ് പുള്ളർ – വിമൽ ഗുരുജി, ക്യാമറ അസിസ്റ്റന്റ് – സംഗീത് കുമാർ, മാനേജർ – വെൽസ് കോടനാട്, പി.ആർ. ഒ – അയ്മനം സാജൻ.

ദേവൻ, സ്ഫടികംജോർജ്, റഫീക് ചോക്ളി, സാജു കൊടിയൻ, കിരൺകുമാർ, ഉണ്ണി എസ്.നായർ, അനയ് എസ്, സുൽഫിക്കർ, ചിത്ര രാജേഷ്, ചന്ദന അരവിന്ദ്, ജോസ് ദേവസ്യ, നസീറലി കുഴിക്കാടൻ തുടങ്ങിയവർ അഭിനയിക്കുന്നു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More