29.8 C
Trivandrum
January 1, 2025
Articles

നടൻ മാമുക്കോയ ഇനി ഓർമ്മ

തന്റേതായ സംഭാഷണ ശൈലിയിൽ ഹാസ്യ നടനായും സ്വഭാവ നടനായും മലയാള സിനിമയെ വിസ്മയിപ്പിച്ച പ്രശസ്ത നടൻ മാമുക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തിനെ തുടർന്ന് തിങ്കളാഴ്ച മലപ്പുറത്തെ വണ്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിൽസയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതത്തിന് പുറമേ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതോടെയാണ് ആരോഗ്യനില വഷളായത്.



1962 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്കുള്ള വരവ്. തുടർന്ന് ചെറിയ വേഷങ്ങളിൽ മലയാള സിനിമകളിൽ തന്റെ സാന്നിധ്യം അറിയിച്ചു. പിന്നീട് സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിൽ സ്ഥിര സാന്നിധ്യമായി. ‘പെരുമഴക്കാല’ത്തിലെ കഥാപാത്രത്തിന് 2004 ൽ സംസ്ഥാന അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. മാമുക്കോയ നായകനായി അഭിനയിച്ച ഒരു ചിത്രം ആയിരുന്നു ‘കോരപ്പൻ ദ ഗ്രേറ്റ്’.

നാടകങ്ങളിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച മാമുക്കോയ, തന്റേതായ അഭിനയ ശൈലി കൊണ്ട് മലയാളി മനസ്സുകളിൽ ഇടംപിടിച്ച ഒരു നടനായിരുന്നു. ‘കീലേരി അച്ചു’വും, ‘ഗഫൂർക്ക’യും അവയിൽ ചിലതു മാത്രം. തന്റെ നാട്ടുകാരൻ കൂടിയായ വൈക്കം മുഹമ്മദ് ബഷീറുമായി നല്ല ബന്ധം സ്ഥാപിച്ച ആളായിരുന്നു മാമുക്കോയ. മലയാള സിനിമയിലെ പല പ്രമുഖരെയും ബഷീറിന്റെ അടുത്ത് പരിചയപ്പെടുത്താൻ സഹായിച്ചത് അദ്ദേഹമായിരുന്നു. മലയാളത്തിന്റെ ഹാസ്യസാമ്രാട്ടിന് ആദരാഞ്ജലികൾ.

#malayalam #mollywood#kerala #mamukkoya #movieactor

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More