33.8 C
Trivandrum
January 1, 2025
Technology

ഇ-റീഡറിന്റെ വളർച്ചയും വളരുന്ന വായനയും.

കാലത്തിനനുസരിച്ചു വായനയുടെ മാറ്റം അനിവാര്യമാണ്. ആദ്യ കാലത്തൊന്നും ഡിജിറ്റൽ വായനയ്ക്ക് അത്ര പ്രസക്തി ഇല്ലായിരുന്നു. എന്നാൽ ഇ-റീഡറിന്റെ രംഗപ്രവേശനത്തോടെ അതിന് വിരാമമായി. വായനയുടെ ലോകത്തു പുതിയൊരു വിപ്ലവം സൃഷ്ടിക്കുന്നതിന് 1998-99 കാലത്ത് ഉദയം കൊണ്ട ഇ-റീഡർ കാരണമായി. റോക്കറ്റ് ബുക്ക്‌ എന്നറിയപെട്ടിരുന്ന ഇ-റീഡർ അമേരിക്കയിലെ ടിവി ഗൈഡ് എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലാണ് പുറത്തിറങ്ങിയിരുന്നത്. എന്നാൽ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പട്ടിരുന്നില്ല. എന്നാൽ ആമസോൺ തങ്ങളുടെ ഇ-ബുക്ക് വിപണിയിൽ ഇറക്കിയപ്പോൾ വായനയ്ക്ക് മുന്നേറ്റം സംഭവിച്ചു.

നമുക്ക് ഇഷ്ടമുള്ള വലിപ്പത്തിലും ലിപിയിലും പുസ്തകം വായിക്കാം. കൂടാതെ പ്രധാനപ്പട്ട ഭാഗങ്ങൾ റഫറൺസിനായി അടയാളപ്പടുത്താം. വായിച്ചു കേൾപ്പിക്കാൻ ടെക്സ്റ്റ് സ്പീച് എന്ന സംവിധാനവും ഇതിലുണ്ട്. ഇന്റർനെറ്റിൽ നിന്ന് ആയിരം പുസ്തകങ്ങളിലേറെ ഡൌൺലോഡ് ചെയ്ത് ഇതിൽ സൂക്ഷിക്കാൻ കഴിയും. 200 ഗ്രാം വരുന്ന ഇ-റീഡർ എതാണ്ട് മൂന്ന് മണിക്കൂർ ചാർജ് ചെയ്തു സൂക്ഷിക്കാം. ആയതിനാൽ ഇന്ന് ധാരാളം ആൾക്കാർ ഇ-റീഡർ തേടി വിപണിയിൽ എത്തുന്നുണ്ട്.



പുതിയ ടെക്നോളജി ആയത് കൊണ്ട് പലർക്കും പരിചിതമല്ലായിരിക്കാം. എന്നാൽ ഇ-റീഡറിനു ബദലായി മറ്റൊന്നും രൂപപ്പെട്ടില്ലെങ്കിൽ യാതൊരു സംശയവും വേണ്ട കിൻഡിൽ, നൂക്ക്, സീബുക്, സൈബുക് എന്നീ ബ്രാൻഡുകളിൽ അറിയപ്പെടുന്ന ഇ-റീഡറിന്റെ വാഴ്ച്ചയായിരിക്കും ഇനിയങ്ങോട്ട്. പ്രായബാധമാന്യ വായനയെ സ്നേഹിക്കുന്ന കാലമാണിത്. അതിന് പ്രോത്സാഹനം കൊടുക്കുവാൻ സ്കൂൾ തലം മുതൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതുകൊണ്ട് നാളെയുടെ ഭാവിയെ അറിവ് കൊണ്ട് സുരക്ഷിതമാക്കാൻ കഴിയും എന്നതിനു യാതൊരു സംശയവും വേണ്ട.

– ജയേഷ് ജഗന്നാഥൻ

#online #reading #amazon #kindle #literature #purchase #technology

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More