Poems

ചങ്ങാതി (കവിത)

സുജ കോക്കാട്

കാടാണെന്നുടെ ചങ്ങാതി
മാടിവിളിക്കും ചങ്ങാതി.
കണ്ടാലെന്തൊരു ചേലാണ്
നോക്കിയിരുന്നു മടുക്കില്ല.
പലവർണ്ണത്തിൽ പൂവുണ്ടേ,
പൂന്തേനുണ്ണാനാളുണ്ടേ,
പൂങ്കാറ്റെന്നും പാഞ്ഞെത്തി,
പൂമണംചോർത്തി നടപ്പാണേ!
പൊൻവെയിലേറ്റു തളർന്നെന്നാൽ
പൂമഴവന്നു തണുപ്പിക്കും.
കാടാണെന്നുടെ ചങ്ങാതി,
നന്മയെഴുന്നൊരു വഴികാട്ടി!

#malayalam #poem #literacy #reading #online #magazines #writing #magazine #online

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More