Articles

ചുവട്. ലോകത്ത് ആദ്യമായി കാലുകൾ കഥാപാത്രങ്ങളായ ചിത്രം.

ലോകത്ത് ആദ്യമായി മനുഷ്യരുടെ കാലുകൾ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ട ചിത്രമാണ് ചുവട്. ഉപ്പുമാവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്യാം ശിവരാജൻ, കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനം കൊല്ലത്ത് നടന്നു. യാളം ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വൈറ്റ് ഫ്രെയിം ആണ് നിർമ്മിക്കുന്നത്.



ലോകത്ത് ആദ്യമാണ് മനുഷ്യരുടെ കാലുകൾ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ഒരു ചിത്രം പുറത്തു വരുന്നത്. ഒരു കുട്ടി ജനിച്ചു വീഴുന്നത് മുതൽ, അവൻ പിച്ചവെച്ച് ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതും, സാമൂഹ്യ വിരുദ്ധരുടെ പിടിയിൽ പെട്ട്, ലഹരിക്ക് അടിമയാകുന്നതും, നാടിനും വീട്ടുകാർക്കും വിനയായി സ്വയം നശിക്കുന്നതും, മനുഷ്യരുടെ കാലുകളുടെ ചലനങ്ങളിലൂടെ, ശക്തമായാണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. ലോകത്ത് ആദ്യമാണ് ഇത്തരമൊരു പരീക്ഷണം.

യുവ തലമുറയെ വഴി തെറ്റിക്കുന്ന മദ്യത്തിനും, മയക്കുമരുന്നിനും എതിരെ ശക്തമായ മെസ്സേജ് നൽകുകയാണ് ചുവട് എന്ന ചിത്രം.

നിരവധി ഫിലിം മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം പുതിയൊരു അനുഭവമാണ്.



വൈറ്റ് ഫ്രെയിം നിർമ്മിക്കുന്ന ചുവട്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ശ്യാം ശിവരാജൻ നിർവ്വഹിക്കുന്നു. ക്യാമറ,എഡിറ്റിംഗ്, ഡി.ഐ – വിജിൻ കണ്ണൻ, ബി.ജി.എം, എസ്.എഫ്. എക്സ് – സിബു സുകുമാരൻ, ആർട്ട് – ചിക്കു സുന്ദർ, ഡിസൈൻ – ജയൻ വിസ്മയ, പി.ആർ.ഒ – അയ്മനം സാജൻ.

ജിതിൻ, സൻജയ് എസ്. കുമാർ, കെന്നത്ത് ഗോമസ്, മിയ എസ്. കിരൺ, ഗീതു, സുധാകുമാരി, മാധവ് ജയറാം, ഹാത്തിം, അനന്യ, അബ്ദുൾ കലാം, തനിഷ്ക, ജഗന്നാഥ്, ഐറിൻ, ദഷ, നിനാദ് എന്നിവരുടെ കാലുകളാണ് ചിത്രത്തിൽ കഥാപാത്രങ്ങളായി മാറിയത്.

അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More