കേരളത്തിലെ അദ്ഭുത ഗ്രാമമായ ദ്വാരകയുടെ കഥ പറയുന്ന അഗ്നി നേത്രം എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. “ഇപ്പോൾ കിട്ടിയ വാർത്ത” എന്ന ചിത്രത്തിനു ശേഷം ഡോ. എം.എസ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു. വൈഗ ക്രീയേഷൻസിന്റെ ബാനറിൽ ഡ്രീംസ് പ്രൊഡക്ഷൻ ചിത്രം നിർമ്മിക്കുന്നു.
നൃത്തം, മോഡലിങ്ങ്, മേക്കപ്പ് എന്നീ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വൈഷ്ണവി ആണ് നായികയായി അഭിനയിക്കുന്നത്. നോർത്ത് ഇന്ത്യയിൽ നിന്നും കേരളത്തിലേക്ക് കുടിയേറുന്ന ശിവാനി കോസായി എന്ന പ്രധാന കഥാപാത്രത്തെയാണ് വൈഷ്ണവി അവതരിപ്പിക്കുന്നത്. നായകനായി എത്തുന്നത് ഒട്ടനവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡോ. അച്ചുവാണ്.
കേരളത്തിലെ ശാന്ത സുന്ദരമായ ദ്വാരക എന്ന ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നോർത്ത് ഇന്ത്യയിലെ കുറെ നല്ലവരായ ആളുകൾ ദ്വാരക എന്ന ഗ്രാമത്തിന്റെ മഹത്വം അറിഞ്ഞ് എത്തുന്നു. ദ്വാരകയിൽ കണ്ട അദ്ഭുത കാഴ്ചകൾ അവരെ അമ്പരപ്പിക്കുന്നു. തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളിലൂടെ ചിത്രം കടന്നുപോകുന്നു.

വൈഗ ക്രീയേഷൻസിന്റെ ബാനറിൽ ഡ്രീംസ് പ്രൊഡക്ഷൻസ് ചിത്രം നിർമ്മിക്കുന്നു. ഡോ.എം.എസ്, നിർമ്മാണം, സംവിധാനം, കഥ, തിരക്കഥ എന്നിവ നിർവ്വഹിക്കുന്നു. ക്യാമറ, എഡിറ്റിംഗ് – സിനോജ് രാഘവൻ, കോസ്റ്റും – അഫ്സൽ ആലപ്പി, മേക്കപ്പ് – പട്ടണം ഷാ, സംഘട്ടനം – അഷ്റഫ് ഗുരുക്കൾ, പി.ആർ.ഒ – അയ്മനം സാജൻ.
വൈഷ്ണവി, ഡോ. അച്ചു, അരിസ്റ്റോ സുരേഷ്, അനീഷ് ഓച്ചിറ, കരാട്ടെ രാജ, നാരായണൻ കുട്ടി, അഷ്റഫ് ഗുരുക്കൾ, സൂരജ് ക്ഷത്രിയ, ജോബി അടിമാലി, ബ്രൂസ് ലി രാജേഷ് എന്നിവർ അഭിനയിക്കുന്നു.
അയ്മനം സാജൻ
