33.8 C
Trivandrum
January 1, 2025
Movies

പൂവൻകോഴി – പൂവൻകോഴി കേന്ദ്രകഥാപാത്രമാകുന്ന അപൂർവ്വ ചിത്രം

ലോകസിനിമയിൽ തന്നെ ആദ്യമായി ഒരു പൂവൻ കോഴിയെ പ്രധാന കഥാപാത്രമാക്കി അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയ ഒരു മണിക്കൂർ ദൈർഘ്യമുള്ള കൊച്ചു സിനിമയാണ് പൂവൻകോഴി. പപ്പി ആൻഡ് കിറ്റി എന്റർടെമെന്റിനു വേണ്ടി ഉണ്ണി അവർമ്മ രചനയും സംവിധാനവും നിർവ്വഹിച്ച ഈ കൊച്ചു ചിത്രം ഒരു ക്ളാസിക് ഫാമിലി ഡ്രാമയാണ്. അവർമ്മ മൂവീസ് ചാനലിൽ ചിത്രം റിലീസ് ചെയ്തു.

അനിതരസാധാരണമായ അതിജീവന സാമർത്ഥ്യം കാഴ്ചവെക്കുന്ന പൂവൻകോഴിയെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിന്റെ പ്രതീകമായി പൂവൻകോഴി നിലകൊള്ളുന്നു. ചവിട്ടിയരക്കപ്പെടുന്ന വിഭാഗങ്ങൾ എന്തെല്ലാം ക്ലേശങ്ങൾ അനുഭവിച്ചും, അതിജീവിച്ചുമാണ് ഇവിടെ എത്തി നിൽക്കുന്നതെന്ന് ചിത്രം കാണിച്ചുതരുന്നു.

ഒരു പൂവൻകോഴിയാണ് ചിത്രത്തിലെ നായകൻ. സാധാരണ ഗതിയിൽ ആനിമൽ ഓറിയന്റെട് മൂവികളിൽ കണ്ടുശീലിച്ചിട്ടുള്ള ആന, നായ മുതലായ ഇണങ്ങിയതും അനുസരണയുള്ളതുമായ ജീവികളിൽ നിന്നും തികച്ചും വെത്യസ്തമായി, കോഴിയെ കേന്ദ്ര കഥാപാത്രമാക്കി ഗ്രാഫിക്സിന്റെ സ്പർശം ഇല്ലാതെയാണ് സിനിമ എടുത്തിരിക്കുന്നത്.

പൂവൻകോഴിയുടെ ബാല്യകാലമാണ് ഇതിവൃത്തം. ആവിഷ്കരണ ശൈലി അതി മനോഹരവും അത്ഭുതകരവുമാണ്. വിശദാംശങ്ങളിലേക്കുള്ള സംവിധായകന്റെ ശ്രദ്ധ നമ്മെ ആശ്ചര്യപ്പെടുത്തും. അഭിനേതാക്കൾ ഓരോരുത്തരും നമ്മെ അതിശയിപ്പിക്കുന്നു. പ്രത്യേകിച്ചും ആർഷയുടെ മണിക്കുട്ടി. മികച്ച ഒരു ദൃശ്യാനുഭവമാണ് പൂവൻകോഴി നമുക്ക് സമ്മാനിക്കുന്നത്.

മനുഷ്യജീവികൾക്ക് ഒപ്പം, പക്ഷിമൃഗാതികളുടെ, കാഴ്ച്ചവട്ടത്തിലൂടെയും കഥ പറയാൻ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം. പതിനായിരം സിനിമകളിൽ ഒന്നിനു മാത്രം നൽകാൻ കഴിയുന്ന ആസ്വാദനസുഖം തരുന്ന സിനിമയാണ് പൂവൻകോഴി. ഒരു പൂവൻകോഴിയെ നായകനാക്കി, ആ കഥാപാത്രത്തിലൂടെ യാത്ര ചെയ്യുന്ന ചിത്രം ഒരുക്കാൻ ആത്മവിശ്വാസം മാത്രം പോര, തികഞ്ഞ കലാബോധവും, ലക്ഷ്യബോധവും വേണം. സൗണ്ട് ഡിസൈനിംഗിലും, എഡിറ്റിങ്ങിലും, മ്യൂസിക്കിലും സിനിമ എറെ ശ്രദ്ധ ആകർഷിക്കുന്നു.

പപ്പി ആൻഡ് കിറ്റി എന്റർടൈമെന്റ് പ്രൊഡക്ഷൻസിനു വേണ്ടി സിജോ സി കൃഷ്ണൻ നിർമ്മിക്കുന്ന പൂവൻകോഴിയുടെ രചന, സംവിധാനം – ഉണ്ണി അവർമ, ഡി.ഒ.പി – തരുൺ ഭാസ്ക്കരൻ, കോ പ്രൊഡ്യൂസർ – പി.എസ്.ജോഷി, എഡിറ്റർ – മനു ഭാസ്കരൻ, സംഗീതം – അരുൺ ഗോപൻ, പ്രൊഡക്ഷൻ ഡിസൈനർ – മനു ഭാസ്ക്കരൻ, മേക്കപ്പ്, കോസ്റ്റ്യൂംസ് – ജിതാ ജോഷി, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കെ.ബി, അസോസിയേറ്റ് ഡയറക്ടർ – ദിലീപൻ, അഭിലാഷ് ഗ്രാമം, അസിസ്റ്റന്റ് ഡയറക്ടർ – അരുൺ നാരായണൻ, അഖിൽ വിശ്വനാഥ്, നിഥിൻ, ഉണ്ണി, ജോഫിൻ അൽഫോൺസ്, അഖിൽ ശിവദാസ്, വി എഫ് എക്സ് – മനു ഭാസ്ക്കരൻ, അനന്ത് ദാമോദർ, സൗണ്ട് ഡിസൈൻ, മികസ് – നിഖിൽ വർമ്മ, അസോസിയേറ്റ് ആർട്ട് ഡയറക്ടർ – രഞ്ജിത് എം.ടി, കളറിസ്റ്റ് – മനു ഭാസ്ക്കരൻ, പി.ആർ.ഒ – അയ്മനം സാജൻ.

ഒരു പൂവൻകോഴി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ, ജയൻ അവർമ്മ, അർഷ, കുട്ടപ്പൻ, അഞ്ജു എ വി, പ്രമോദ് പ്രിൻസ്, അബിൻ സജി, ജിബി സെബാസ്റ്റ്യൻ, രാജൻ പി, അഖിൽ വിശ്വനാഥ്, സതീശ് എ.എം, ഗൗതം, വിനോദ് ബോസ്, ഉണ്ണി അവർമ, അരുൺ നാരായണൻ, എന്നിവർ അഭിനയിക്കുന്നു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More