വീട്ടിൽ തന്നെ എങ്ങനെ ഒരു ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാം എന്നതാണ് ഈ ലേഖനത്തിൽ പറയുന്നത്.
ചേരുവകൾ:
1 cup (125g) മൈദ (all-purpose flour)
1 cup (200g) പഞ്ചസാര (granulated sugar)
1/2 cup (63g) കോകോ പൌഡർ (unsweetened cocoa powder)
3/4 teaspoon ബേക്കിംഗ് പൌഡർ (baking powder)
3/4 teaspoon ബേക്കിംഗ് സോഡ (baking soda)
1/2 teaspoon ഉപ്പ് (salt)
1 മുട്ട (large egg)
1/2 cup (100g) പാൽ (whole milk)
1/4 cup (55g) എണ്ണ (oil)
2 teaspoon വാനില എസ്സെൻസ് (vanilla extract)
1/2 cup (118g) ചൂട് വെള്ളം (warm water, can use coffee)
തയാറാക്കുന്ന വിധം:
ഉണ്ടാക്കേണ്ട വിധം:
ആദ്യം ഓവൻ 350° യിൽ ചൂടാക്കുക. അതിനു ശേഷം ഒരു ഗ്ലാസ്സ് ട്രെ, അല്ലെങ്കിൽ സെറാമിക് ട്രെ എടുത്ത് അതിൽ എണ്ണ പുരട്ടുക. മെറ്റൽ പാൻ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഒരു 350° വരെ ചൂടാക്കണം.
മൈദ, പഞ്ചസാര, കോകോ പൌഡർ, ബേക്കിംഗ് സോഡാ, ബേക്കിംഗ് പൌഡർ, ഉപ്പ് എന്നിവ ഒരു ചെറുപാത്രത്തിൽ (bowl) എടുത്തതിനു ശേഷം എല്ലാം കൂടി മിക്സ് ചെയ്യുക. എടുക്കുന്ന പാത്രം, എല്ലാ ചേരുവകളും കൂടി മിക്സ് ചെയ്യാൻ പാകത്തിൽ ഉള്ളതാകാൻ ശ്രദ്ധിക്കണം.
അതുപോലെ തന്നെ, മറ്റൊരു പാത്രത്തിൽ (bowl) മുട്ട, പാൽ, വാനില എസ്സെൻസ്, എണ്ണ എന്നിവ മിക്സർ (mixer) ഉപയോഗിച്ച് രണ്ടു മിനിറ്റ് മിക്സ് ചെയ്യുക. അതിനു ശേഷം, ഇതിലേക്ക് ആദ്യം മിക്സ് ചെയ്ത ചേരുവകൾ ഇടേണ്ടതാണ്. കൂടാതെ, അവസാനം ഇങ്ങനെ മിക്സ് ചെയ്തു കിട്ടുന്ന കുഴമ്പു പരുവത്തിലായ ചേരുവയിലേക്ക് ചെറിയ ചൂട് വെള്ളം ഒഴിച്ചുകൊടുത്തുവീണ്ടും മിക്സർ ഉപയോഗിച്ച് ഒന്ന് കൂടി മിക്സ് ചെയ്യുക. കട്ടി കുറഞ്ഞ ചേരുവ കിട്ടുന്നതുവരെ ഇത് തുടരുക.
ഇനി നേരത്തെ എടുത്തുവച്ചു ട്രെയിലേക്ക് ഈ ചേരുവ ഒഴിക്കുക. എന്നിട്ട് 35-40 മിനിറ്റ് സമയം ഓവനിൽ വച്ച് ബേക്ക് (bake) ചെയ്തെടുക്കുക. ഇതോടെ നമ്മുടെ ചോക്ലേറ്റ് കേക്ക് റെഡി ആയി കഴിഞ്ഞു.
- രാഖി ജി. നായർ