വിശാഖ് ബി അഞ്ചൽ
പണ്ടിവിടെയുണ്ടായിരുന്നൊരാൾ
ഭാരതമണ്ണിൻ്റെ പ്രിയപുത്രനായൊരാൾ
അടിമകളാക്കിയ ബ്രിട്ടീഷുകാരുടെ
കണ്ണിലെ കരടായി മാറിയോൻ.
ഹിംസയില്ലാതന്നു യുദ്ധം നയിച്ചവൻ
സഹന സമരത്തിൻ്റെ നായകൻ
ഭാരത ഭൂമിയെ ഐക്യപ്പെടുത്തിയോൻ
ഒരുമയുടെ ഗാനങ്ങൾ പാടിയോൻ.
തോക്കിനു മുൻപിലും തോൽക്കാതിരുന്നവൻ
വാക്കിനാൽ നേർവഴി കാട്ടിയോൻ
ആശയത്താൽ നമ്മിൽ ജീവിക്കുമാ മഹാൻ
പിറന്ന നാളാണല്ലോ ഒക്ടോബർ രണ്ട്.
#malayalam #poem #literacy #reading #online #magazines #writing