സുരേന്ദ്രൻ ശ്രീമൂലനഗരം
അതിരപ്പിള്ളിൽ നീർച്ചാട്ടം
സ്പടികത്തുള്ളികൾ ചിതറുന്നു
അഴകിൽ കാണും ജലപാതം
അരികത്തില്ല അനുവാദം
നൂലുകൾ പോലത് ചിതറുന്നു
ചേലിലകത്തൊരു മഴവില്ല്
ഇടമുറിയാതെ മുഴക്കങ്ങൾ
അടിമുടി മാറ്റൊലികൊള്ളുന്നു
പതിച്ചു താഴേക്കണയും തണ്ണീർ
കുതിച്ചു പുഴയായ് ഒഴുകുന്നു
ആറിൽ ചില ചില ഉരുളൻ പാറകൾ
മാറുവിരിച്ചവ നിൽക്കുന്നു
അതിരപ്പിള്ളിൽ നീർച്ചാട്ടം
സ്പടികത്തുള്ളികൾ ചിതറുന്നു.
#malayalam #poem #literacy #reading #online #magazines #writing