വിജയാ വാസുദേവൻ
കൊന്നപ്പൂവേ മഞ്ഞ പൂവേ
ആരു നിനക്ക് നിറമേകി.
മിന്നും വെയിലോ പൊന്നിൻ കതിരോ
മേലെ പൂക്കും താരകമോ
പൂത്തിരി കത്തും, നേരം ദീപം
ഒന്നായ് വന്നു കൊളുത്തിയതോ
ചിത്ര പതംഗം ചിറകുവിടർത്തി
പറന്നു പകർന്നു നൽകിയതോ.
ചിരിയിൽ ചിലങ്ക ചാർത്തിയ നിന്നെ
കണി കാണാനായ് വന്നവരോ,
ഉണ്ണിക്കണ്ണൻ മഞ്ഞപ്പട്ടിൽ
കൈനീട്ടമായ് നൽകിയതോ,
മലരേ നിന്നുടെ അഴകിൻ വർണ്ണം
ഭൂമിക്കൊരു കളഭ കുറിയല്ലോ.
#malayalam #poem #literacy #reading #online #magazines #writing