ജയേഷ് ജഗന്നാഥൻ
പെറ്റമ്മ പറഞ്ഞ വാക്കിനെ മറന്നില്ല ഞാൻ
ഒറ്റയ്ക്കു പോയ യാത്രയിൽ തിരയുന്നതും
ഏറെ പാതിയിൽ മായാതെ ഓർമ്മയിൽ തങ്ങുന്ന
ജീവന്റെ അവകാശി രണ്ടക്ഷരം മാത്രം.
കാനനപ്പാതകളും കാട്ടുച്ചോലകളും പോലെ
കുന്നിലേ ചെരുവുകളിൽ മഞ്ഞു മേഘങ്ങൾ നീങ്ങുമ്പോൾ
മെല്ലെയാരോ സ്വകാര്യമായി മനസ്സിൽ മന്ത്രിച്ചു
എത്തുന്നതും കാത്ത് നിൽക്കുന്നൊരാൾ ദൂരെയുണ്ട്.
മഴ പെയ്യ്ത മണ്ണിൽ ചുവടൊന്നുറപ്പിച്ചു പതിയെ
കലങ്ങിയ കണ്ണുകൾ നനയാതെ മറപ്പിച്ച ശേഷം
കത്തിയ വയറിന് അന്നം കൊടുക്കുവാൻ വേഗം
വിലകൂടിയ ഭക്ഷണശാലയിൽ കൊതിയോടെ ചെന്നെങ്ങിരുന്നു.
അതിദൂരമില്ലാത്ത വായനശാലയിൽ ഞാനൊന്നു വെറുതെ
കഥകളെ അറിയുവാൻ കാതോർത്തു പോകവേ
ചെന്നിതാ അറിയുന്നൂ പുസ്തക താളുകളിലാദ്യം
അച്ഛന്റെ നാമവും ഓർമ്മകളിലെ സ്മരണകളും.
ദേഹം തണുക്കുന്നപോലെയൊരു തോന്നലിൽ
ആരോയൊരാൾ എന്നെ മുറുകെപ്പിടിച്ചപ്പോൾ
എന്റമ്മ പറഞ്ഞ അച്ഛനെന്ന രണ്ടു വാക്കാണ്
കാത്തിരുന്ന സത്യമെന്നു ഞാനറിഞ്ഞു മെല്ലെ.
#malayalam #poem #literacy #reading #online #magazines #writing #jasmine