30.8 C
Trivandrum
December 20, 2024
Articles

ഡ്രാഗൺ ജിറോഷിൻ്റെ വേദപുരി പൂജ കഴിഞ്ഞു.

പ്രമുഖ സ്റ്റണ്ട് മാസ്റ്റർ ഡ്രാഗൺ ജിറോഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന വേദപുരി എന്ന ചിത്രത്തിൻ്റെ പൂജ തിരുവനന്തപുരം, ചിത്ത രഞ്ജൻ ഹാളിൽ നടന്നു. കൊല്ലം തുളസി ഭദ്രദീപം തെളിയിച്ചു. പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. പൊന്നൻപാലൻക്രീയേഷൻസ്, ദേവലക്ഷ്മി പ്രൊഡക്ഷൻസ് എന്നീ ബാനറുകൾക്ക് വേണ്ടി, ഡോ.സജിത്ത് പൊന്നാറ, തോഷിബ് പൊന്നൻപാലൻ എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നു.

ക്യാമറ – സനിൽ മേലത്ത്, കോ. ഡയറക്ടർ – സുരേഷ് കുറ്റ്യാടി, എഡിറ്റിംഗ് – അസർ ജി, ഗാനങ്ങൾ – മുരുകൻ കാട്ടാക്കട, എസ്.കെ.പുരുഷോത്തമൻ, സംഗീതം – ശരത്ത്, അജയ് തിലക്, ഡി ഐ – രാജ് പാണ്ടി ചെന്നൈ, ആർട്ട് – ബസന്ത് പെരിങ്ങോട്, മേക്കപ്പ് – അനിൽ നേമം, കോസ്റ്റ്യൂം – ഷിബു പരമേശ്വരൻ, പ്രൊഡക്ഷൻ കൺട്രോളർ – ഹരി കാട്ടാക്കട, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശിവപ്രസാദ്, സ്റ്റിൽ – വിൻസൻ, അരുൺ കരകുളം, പി.ആർ.ഒ – അയ്മനം സാജൻ.



സുധീർ കരമന, കൈലേഷ്, പാഷണം ഷാജി, ജുബിൽ രാജൻ പി.ദേവ്, ദേവൻ, വിജയ് മേനോൻ, കൊല്ലം തുളസി, അരിസ്റ്റോ സുരേഷ്, ഷോബി തിലകൻ, രോഹിത്ത്, തെസ്നിഖാൻ, ദേവനന്ദ എന്നിവരോടൊപ്പം പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.

അദ്ഭുതങ്ങൾ നിറഞ്ഞ വേദപുരി എന്ന ഗ്രാമത്തിൻ്റെ കഥ പുതുമയോടെ അവതരിപ്പിക്കുകയാണ് ഈ ചിത്രം. തിരുവോണ ദിവസം അമ്പൂരിയിലും പരിസരങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More