കെ.സി.രാജേന്ദ്രകുമാർ,
ഏഴംകുളം
മക്കളെ നീങ്ങളും കേട്ടങ്ങുണരുക
പൂങ്കോഴി തൻ കളകൂജനങ്ങൾ.
നേരം പുലർന്നാലുറക്കമില്ല കൊത്തി-
പൊറുക്കി നടന്നിടുന്നു.
കണ്ടു പഠിക്കണം ഈ നല്ല പാഠങ്ങൾ
മക്കളെ നിങ്ങളും നാളേയ്ക്കായി.
നന്നായ് പഠിക്കണം, നല്ല വാക്കോതണം
നന്മ മനസ്സിൽ നിറഞ്ഞീടണം.
സത്യമേ ചൊല്ലാവൂ, നല്ലതേകാട്ടാവൂ,
തിന്മ മനസ്സിൽ നിറച്ചിടല്ലേ.
അച്ഛനും അമ്മയും കൺകണ്ട ദൈവങ്ങൾ
ഭക്തിയോടെന്നും നമിച്ചീടണം.
അന്യന്റെ കുറ്റങ്ങൾ മനതാരിൽ കാണാതെ
നന്മമരമായ് വളർന്നീടണം.
സത്യം സഹിഷ്ണുത, ആർദ്രത
എന്നിവ ചിത്തത്തിലെന്നും നിറച്ചീടണം.
ബന്ധു ജനങ്ങളെ കണ്ടാലറിയണം,
ദൈവവിശ്വാസവും ഉണ്ടാകേണം.
ഇങ്ങനെയാകണം നമ്മളെല്ലാം
എങ്കിലേ ലോകത്തിൽ ശാന്തി നില്ക്കു.
#malayalam #poem #literacy #reading #online #magazines #writing
1 comment
അർത്ഥവത്തായ ഇന്നിൻ്റെ ആവശ്യമായ കവിത.അഭിനന്ദനങ്ങൾ, ആശംസകൾ