മോഹൻ മംഗലത്ത്
ആകാശത്ത് നിറയേത്താരകൾ
പുഞ്ചിരി തൂകി നിൽക്കുമ്പോൾ
കുളിര് ചുമന്ന് ചൂളമടിച്ച്
കുഞ്ഞിക്കാറ്റു വരുന്നേരം
ബത്ലഹേമിലെ കാലിത്തൊഴുത്തിൽ
രക്ഷകനുണ്ണി പിറന്നല്ലൊ
രക്ഷകനവനുടെ പിറവിയറിഞ്ഞ്
ആട്ടിടയന്മാർ വന്നല്ലൊ
തിരുമുൽക്കാഴ്ചകൾ മുമ്പിൽ വച്ചവർ
ആടിപ്പാടിത്തിമർത്തല്ലൊ
അതുകണ്ടെത്തിയ രാജാക്കന്മാർ
ഉണ്ണിയെ വാരിയെടുത്തല്ലൊ
സന്മസ്സുള്ളവർക്കെല്ലാം രക്ഷകൻ
ശാന്തി പകർന്നു കൊടുത്തല്ലൊ.
#malayalam #poem #literacy #reading #online #magazines #writing #christmas