29.8 C
Trivandrum
January 1, 2025
Movies

ചിരി അനുഭവങ്ങളുമായി കെങ്കേമം 28 ന് തീയേറ്ററിൽ.

വ്യത്യസ്ത ചിരി അനുഭവങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനായി കെങ്കേമം എന്ന ചിത്രം ജൂലൈ 28-ന് പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുകയാണ്. ഓൺ ഡമാൻസിൻ്റെ ബാനറിൽ, നവാഗതനായ ഷാഹ് മോൻ ബി പറേലിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്.

ചെറുപ്പക്കാരുടെ ആശയുടെ, സ്വപ്നങ്ങളുടെ കഥയാണ് കെങ്കേമം. ജീവിക്കാൻ വേണ്ടിയുള്ള യാത്രയിൽ, ഒരു ലക്ഷ്യത്തിനു വേണ്ടി അലക്ഷ്യമായി മുന്നേറുകയും, ഊരാക്കുടുക്കിൽ ചെന്നുപെടുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ ഇടപഴകലുകളും, മണ്ടത്തരങ്ങളും, ചാഞ്ചാടി സഞ്ചരിക്കുന്ന ദൈനം ദിന ജീവിത തമാശകളും, അതിലെ സീരിയസ്സായ ചില മുഹൂർത്തങ്ങളുടെയും നേർകാഴ്ചയാണ് കെങ്കേമം.

മമ്മൂട്ടി, മോഹൻലാൽ, സണ്ണി ലിയോണീ ഫാൻസായ ഡ്യൂടും, ബഡിയും, ജോർജും. തമ്മിലുള്ള ഫാൻ ഫൈറ്റിലൂടെ സഞ്ചരിക്കുന്ന പ്രമേയം പറയുന്നത് 3 കാലഘട്ടമാണ്. 2018 മുതൽ 2023 വരെയുള്ള കൊറോണക്കു മുൻപും, പിൻപും നടന്ന കഥ! അന്ന് ഉണ്ടായ സൗഹൃദങ്ങളും, സൗഹൃദത്തിലൂടെ കിട്ടിയ പണികളും, അതിൽ നിന്നും ഉണ്ടാകുന്ന രസകരമായ വഴിത്തിരിവുകളുമാണ് ചിത്രത്തിന്റെ ആത്മാവ്. സ്ത്രീകഥാപാത്രങ്ങൾ ഇല്ലാത്ത കെങ്കേമം സിനിമ താര നിബിഡമാണ്.



ഭഗത് മാനുവൽ, നോബി മാർക്കോസ്, ലെവിൻ സൈമൺ, സലിം കുമാർ, മക്ബൂൽ സൽമാൻ, സുനിൽ സുഗത, സാജു നവോദയ, മൻരാജ്, നിയാസ് ബക്കർ, ഇടവേള ബാബു, അരിസ്ട്രോ സുരേഷ് തുടങ്ങി ഒട്ടനവധി പേർ അഭിനയിക്കുന്ന ചിത്രത്തിൽ, സംവിധായകൻ സിദ്ദിക്ക്, അജയ് വാസുദേവ്, എൻ എം ബാദുഷ തുടങ്ങിയവരും, മിസ്റ്റർ വേൾഡ് ആയ ചിത്തരേഷ് നടേശനും വേഷമിടുന്നു.

ഓൺഡമാൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന കെങ്കേമം, നവാഗതനായ ഷാഹ്‌മോൻ ബി പറേലിൽ കഥയും, തിരക്കഥയും, സംവിധാനവും നിർവ്വഹിക്കുന്നു. ഛായാഗ്രഹണം – വിജയ് ഉലഗനാഥ്, എഡിറ്റിംഗ് -സിയാൻ ശ്രീകാന്ത്, ആർട്ട് – ജോസഫ് നെല്ലിക്കൽ, മേക്കപ്പ് – ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം – ഭക്തൻ മങ്ങാട്, ഗാനരചന – ഹരി നാരായണൻ ബി.കെ, സംഗീതം – ദേവേശ് ആർ നാഥ്‌, ആലാപനം – ജാസി ഗിഫ്റ്റ്, ശ്രീനിവാസ്, വി ഫ് എക്‌സ് – കൊക്കോനട്ട്, പശ്ചാത്തല സംഗീതം – ഫ്രാൻസിസ് സാബു, കളറിസ്റ്റ് – സുജിത് സദാശിവൻ, പി.ആർ.ഒ – അയമനം സാജൻ, മ്യൂസിക് റിലീസ് – ടീസീരിസ്.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More