30.8 C
Trivandrum
December 26, 2024
Poems

ഓർമ്മയിൽ തനിയെ (കവിത)

ജയേഷ് ജഗന്നാഥൻ

മഴത്തുള്ളിപോൽ അടർന്നുവീണ പുഷ്പമേ
നീയെന്നെ നോക്കി പുഞ്ചിരിച്ച രാത്രിയിൽ
നീറുന്ന വേദനയായി നിന്ന ഹൃദയമൊരു
കെടാവിളക്കുപോൾ മാറി ആ നേരം.
കണ്ടു മറന്ന നാളുകൾ ഓർമയിലിന്നുമൊരു
ചിത്രമായി തെളിഞ്ഞു നിൽക്കവേ
മോഹമൊന്നുദിക്കുന്നിതാ പ്രണയിനിയുടെ
രൂപവും ആ ചെറു പുഞ്ചിരിയും.
വീണ്ടുമൊന്നു കാണാനായി എറെ നാളുകളിൽ കൊതിക്കവേ
നഷ്ട്ടമായ ദുഃഖമിന്നേറെ മാത്രം ഓർമ്മകളിൽ
തളരാത്ത ഞാനൊരു തീനാളമായി മാറവേ
കൂട്ടിനുടോരു എഴുത്തും പിന്നെ കുറച്ചറിവും.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More