രണ്ടാം വയസ്സിലേയ്ക്ക് എത്തിച്ചേർന്നിരിക്കുന്ന മണിച്ചെപ്പ് മാഗസിന്റെ ഏറ്റവും പുതിയ പതിപ്പാണ് നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. മണിച്ചെപ്പിലേയ്ക്ക് കഥകളും, കവിതകളും, മറ്റു ലേഖനങ്ങളുമൊക്കെ അയച്ചു തന്ന എല്ലാ കൂട്ടുകാർക്കും നന്ദി അറിയിക്കുന്നു. മണിച്ചെപ്പിന്റെ മാഗസിനിലേയ്ക്ക് കഥകളും മറ്റും അയക്കുന്നവർ, അയയ്ക്കുന്ന വിഷയങ്ങൾ കുട്ടികൾക്ക് വേണ്ടിയുള്ളതാവണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാതെയുള്ള സൃഷ്ടികൾ മണിച്ചെപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
ഇത്തവണത്തെ വിശേഷങ്ങൾ:
തവളപ്പട്ടണത്തിലെ റൗഡികളുടെ കഥ പറയുന്ന അഷറഫ് നിസാർ തിക്കോടിയുടെ നോവൽ ‘മാക്രിപ്പട്ടണം’ ഈ ലക്കം അവസാനിക്കുകയാണ്. കൂടാതെ, നിഥിൻ ജെ പത്തനാപുരം എഴുതുന്ന ‘ചങ്ങാതിക്കൂട്ടം’ എന്ന നോവൽ, മലയാളത്തിന്റെ പുതിയ സൂപ്പർ ഹീറോയുടെ കഥപറയുന്ന ‘നിയോ മാൻ’, യൂറോപ്പിലെ ഒരു ദ്വീപ് രാജ്യമായ മാൾട്ട എന്ന രാജ്യത്തെ കുറിച്ചുള്ള ലേഖനം ‘സ്ഥലപരിചയം’, നിഥിൻ ജെ പത്തനാപുരത്തിന്റെ ‘കറുമ്പിപ്പശുവും വെളുമ്പി കുഞ്ഞാടും’ എന്ന കഥ, ഹരീഷ് ആർ നമ്പൂതിരിപ്പാട് എഴുതിയ ‘കാനന വേൾഡ് കപ്പ്’ എന്ന കഥ, കെ കെ പല്ലശ്ശന എഴുതിയ ‘കുടത്തിലെ മത്തൻ’ എന്ന കഥ, ഗിഫു മേലാറ്റൂർ എഴുതിയ ‘എബ്രഹാം ലിങ്കൺ താടി വളർത്തിയ കഥ’ എന്ന ചരിത്ര കൗതുകം നിറഞ്ഞ കഥ, ബുദ്ധിമാനും കുസൃതിയുമായ ‘സൂപ്പർ കുട്ടൂസ്’ എന്നിങ്ങനെയാണ് ഇത്തവണത്തെ വിശേഷങ്ങൾ.
മണിച്ചെപ്പിൽ മെമ്പർഷിപ്പ് എടുത്ത് യഥേഷ്ടം ഡിജിറ്റൽ പ്രസിദ്ധീകരങ്ങൾ ഡൗൺലോഡ് ചെയ്യാം:
രണ്ടാം വാർഷികത്തോടനുബന്ധിച്ച് മണിച്ചെപ്പ് വായനക്കാർക്കായി മെമ്പർഷിപ്പ് പദ്ധതി പരിചയപ്പെടുത്തുന്നു. സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെയുള്ള പ്ലാനുകൾ ആണുള്ളത്. മെമ്പർഷിപ് എടുക്കാനായി സന്ദർശിക്കൂ: https://manicheppu.com/membership/
2 comments
Nice🥰
Thank you