Movies

നിർമ്മാതാവിന്റെ യഥാർത്ഥ ജീവിത കഥയുമായി “ഇനിയും” പ്രേക്ഷകരുടെ മുമ്പിൽ

ജീവിതത്തിൽ സംഭവിച്ച യഥാർത്ഥ ജീവിത കഥയുമായി ഇനിയും എന്ന ചിത്രം പ്രേക്ഷകരിലേക്ക്.  ജീവ സംവിധാനം ചെയ്യുന്ന ഇനിയും, ചിത്രം നിർമ്മിച്ച യദു ഫിലിം ഫാക്ടറിയുടെ സുധീർ സി.ബിയുടെ യഥാർത്ഥ ജീവിത കഥയാണ് അവതരിപ്പിക്കുന്നത്. നിർമ്മാതാവ് സ്വന്തം കഥ തന്റെ സിനിമയിലൂടെ അവതരിപ്പിക്കുന്നത്, മലയാള സിനിമയിൽ ആദ്യമായിട്ടാണ്. അതുകൊണ്ട് തന്നെ ചിത്രം ശ്രദ്ധേയമായിരിക്കുകയാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്നതും നിർമ്മാതാവ് സുധീർ തന്നെ. പ്രമുഖ താരങ്ങൾക്കൊപ്പം, പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.



ഗ്രാമീണ പശ്ചാത്തലത്തിൽ, കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ശക്തമായൊരു കഥയാണ് ഇനിയും എന്ന ചിത്രം പറയുന്നത്. കുടുംബ ബന്ധങ്ങൾക്കും, സുഹൃത്ത് ബന്ധങ്ങൾക്കും, പ്രണയത്തിനും, നർമ്മത്തിനും, ചടുലമായ ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന വ്യത്യസ്തമായൊരു കഥയാണ് ജീവ അണിയിച്ചൊരുക്കുന്നത്.

സംഘട്ടന സംവിധായകൻ അഷ്റഫ് ഗുരുക്കൾ, ഒരു വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹൻ സിത്താരയുടെ മനോഹര ഗാനങ്ങളും, ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. തമിഴിലെ പ്രശസ്ത ഗായകൻ ശ്രീനിവാസ് ആലപിക്കുന്ന ഗാനം എല്ലാ പ്രേഷകരെയും ആകർഷിക്കും.



വർഷങ്ങളുടെ പാരമ്പര്യമുള്ള ഒരു നമ്പൂതിരി കുടുംബത്തിലെ അംഗമാണ് ഭദ്രൻ. സാഹചര്യം, അയാളെ വട്ടിപലിശക്കാരൻ വറീദിന്റെ സഹായിയാക്കി മാറ്റുന്നു. വറീദിനു വേണ്ടി പണപ്പിരിവും, ഗുണ്ടായിസവുമായി നടന്ന ഭദ്രൻ, വറീദിന്റെ മരണശേഷം സ്വന്തമായി ഒരു ചിട്ടിക്കബനി തുടങ്ങി. അതോടെ വറീദിന്റെ മക്കളുടെ ശത്രുമായി ഭദ്രൻ മാറി. ഇതിനിടയിൽ ഉണ്ടായ ഒരു സംഭവം, ഭദ്രനെ നാട്ടിൽ നിന്ന കത്തി. മറ്റൊരു ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞ, ഭദ്രൻ ഒരു ക്ഷേത്രത്തിലെ പൂജാരിയായി. തുടർന്നുണ്ടാവുന്ന സംഭവ ബഹുലമായ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സനീഷ് മേലേപ്പാട്ട് നായകനാകുന്ന ചിത്രത്തിൽ, പാർത്ഥിപ് കൃഷ്ണൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഭദ്ര നായികയായി അഭിനയിക്കുന്നു.

യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ, സുധീർ സി.ബി, നിർമ്മാണം, കഥ, തിരക്കഥ, സംഭാഷണം എന്നിവ  നിർവ്വഹിക്കുന്ന ഇനിയും എന്ന ചിത്രം ജീവ സംവിധാനം ചെയ്യുന്നു. ക്യാമറ – കനകരാജ്, ഗാന രചന – ചന്ദ്രശേഖരൻ ഏങ്ങണ്ടിയൂർ, ഉണ്ണികൃഷ്ണൻ തെക്കേ പാട്ട്,ഗോഗുൽ പണിക്കർ, സംഗീതം – മോഹൻ സിത്താര, സജീവ് കണ്ടര്, പി.ഡി.തോമസ്, ആലാപനം – ശ്രീനിവാസ്, മധു ബാലകൃഷ്ണൻ, എടപ്പാൾ വിശ്വം, ശ്രുതി ബെന്നി, കൃഷ്ണ രാജൻ, പശ്ചാത്തല സംഗീതം – മോഹൻ സിത്താര, എഡിറ്റിംഗ് – രഞ്ജിത്ത്, കല- ഷിബു അടിമാലി, സംഘട്ടനം – അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ – ഷറഫു കരൂപ്പടന്ന, അസോസിയേറ്റ് ഡയറക്ടർ – ജയരാജ്ഹരി, അസിസ്റ്റന്റ് ഡയറക്ടർ – ആശ വാസുദേവ്, മേക്കപ്പ് – ബിനോയ് കൊല്ലം, കോസ്റ്റൂമർ – റസാഖ് തിരൂർ, സൗണ്ട് ഡിസൈൻ – രാജേഷ് പി.എം, ഫിനാൻസ് കൺട്രോളർ – ബാബുശ്രീധർ, രമേഷ്, കളറിസ്റ്റ് – അഖിൽ പ്രസാദ്, ഓഡിയോ ഗ്രാഫി – ജിജുമോൻ ടി ബ്രുസ്, സ്റ്റുഡിയോ – ചലച്ചിത്രം, സ്റ്റിൽ – അജേഷ് ആവണി, ഡിസൈൻ – അർജുൻ ഹൈസ്റ്റുഡിയോ, പി.ആർ.ഒ – അയ്മനം സാജൻ.

സനീഷ് മേലേപ്പാട്ട്, പാർത്ഥിപ് കൃഷ്ണൻ, അഷ്ക്കർ സൗദാൻ, കൈലാഷ്, റിയാസ് ഖാൻ, ദേവൻ, കോട്ടയം രമേശ്, ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്, വിജി തമ്പി, ചെമ്പിൽ അശോകൻ, സുനിൽ സുഖദ, ജയകുമാർ, അജിത്ത് കൂത്താട്ടുകുളം, നന്ദകിഷോർ, ഡ്രാക്കുള സുധീർ, ലിഷോയ്, രാഹുൽ മാധവ്, മോഹൻ സിത്താര, ബൈജുക്കുട്ടൻ, ദീപക് ധർമ്മടം, ഭദ്ര, ഡാലിയ, ചാർമ്മിള, അംബികാ മോഹൻ, മോളി കണ്ണമാലി, രമാദേവി, മഞ്ജു സതീശ്, ആശ നായർ, പാർവ്വണ, ആശ വാസുദേവൻ, എന്നിവർ അഭിനയിക്കുന്നു. ചിത്രം ഫെബ്രുവരി മാസം തീയേറ്ററിലെത്തും.

അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More