
കെ.സി. രാജേന്ദ്രകുമാർ, ഏഴംകുളം
മഴയെന്നു കേട്ടാൽ മതിയിയിടുമോ
മാരിതൻ സൗന്ദര്യം അത്ര മേൽ സുന്ദരം.
മാനം കറുത്തു തുടങ്ങിയെന്നാൽ
മാനവ ചിത്തം മതി മറക്കും.
വൃക്ഷത്തലപ്പിലും പുൽക്കൊടി തുമ്പിലും
കാണാം നമുക്കതിൻ ഉൾപ്പുളകം.
കാണാം നമുക്കതിൻ ഉൾപ്പുളകം.
മഴയെത്തി മുറ്റം നിറഞ്ഞു വന്നു
കടലാസു വഞ്ചിയെൻ ഹൃദയത്തിലെത്തി.
ബാല്യകാലത്തിൻ ഒരായിരം ഓർമ്മകൾ,
മങ്ങാതെ മായാതെ ഓടിയെത്തി.
മങ്ങാതെ മായാതെ ഓടിയെത്തി.
#malayalam #poem #literacy #reading #online #magazines #writing #magazine #online
