ചേരുവകൾ:
- ബസുമതി റൈസ് – 1 കപ്പ്
- സവാള നീളത്തിൽ അറിഞ്ഞത് – കാൽ കപ്പ്
- ക്യാരറ്റ് – 1 എണ്ണം
തക്കാളി – 1 എണ്ണം
കോളി ഫ്‌ളവർ മുറിച്ചത് – അര കപ്പ് - ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – കാൽ സ്പൂൺ
- മഞ്ഞൾ പൊടി – കാൽ സ്പൂൺ
- ഗരം മസാലപ്പൊടി – ഒരു നുള്ള്
- ഉപ്പ് – പാകത്തിന്
- നെയ്യ് – 1 സ്പൂൺ
- വെള്ളം – ഒന്നര കപ്പ്
തയ്യാറാക്കേണ്ട വിധം:
- കുക്കറിൽ നെയ്യ് ഒഴിച്ചു ചൂടാവുമ്പോൾ സവാള ഇട്ട് മൂപ്പിക്കുക.
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.
- മൂന്നാമത്തെ ചേരുവകൾ ചെറുതായി മുറിച്ചു ചേർത്ത് വഴറ്റുക.
- മഞ്ഞൾപ്പൊടി, ഗരം മസാലപൊടി ചേർക്കുക.
- പത്തു മിനിറ്റ് കുതിർത്ത ബസുമതി റൈസ് ചേർക്കുക. ഇതിലോട്ടു വെള്ളം ഒഴിക്കുക. പാകത്തിന് ഉപ്പും ചേർത്ത് കുക്കർ അടച്ചു വച്ച് ഒരു വിസിൽ വരുമ്പോൾ ഓഫ് ചെയ്യുക.
- ആവശ്യമെങ്കിൽ മല്ലിയില ചേർക്കുക.
തയ്യാറാക്കിയത്:
ഷീജ അനിൽ