രാജേന്ദ്രകുമാർ, ഏഴംകുളം
കാലം മാറി കഥ മാറി
എങ്ങും തിന്മകൾ നടമാടി!
നന്മകളെങ്ങും കാൺമാനില്ല
തിന്മകൾ കൊണ്ട് നിറഞ്ഞു ഭൂമി!
ഒരുഭാഗത്ത് യുദ്ധക്കെടുതി
മറുഭാഗത്ത് മാറാവ്യാധികൾ!
തമ്മിൽ കണ്ടാൽ അറിയില്ല
ബന്ധങ്ങൾക്കും വിലയില്ല!
എങ്ങോട്ടാണീ പോക്കെന്ന്
ചിന്തിയ്ക്കേണം മനതാരിൽ!
#malayalam #poem #literacy #reading #online #magazines #writing