ജയേഷ് പണിക്കർ
പിഞ്ചു പൈതലോ പുഞ്ചിരി തൂകി
യങ്ങഞ്ചിതളിട്ട പൂവതു പോലവേ
വന്നിതെത്തിപ്പിടിച്ചു കയറുവാൻ
കുഞ്ഞുകൈയ്യാലെയെന്നെയിന്ന്
പിച്ചവയ്ക്കുന്നൊരാ പിഞ്ചു പാദ
ത്തിലങ്ങൊച്ച വയ്ക്കുന്ന കാൽത്തളയും
കുഞ്ഞരിപ്പല്ലുകാട്ടിയ
വ്യക്തമായ്
ചൊല്ലുന്ന
സോദരിയെന്നെതു
കേൾക്കുകിൽ
ഉള്ളിലെന്തൊരു സന്തോഷമങ്ങനെ
ഉള്ള ദുഃഖങ്ങളെല്ലാ മൊഴിഞ്ഞിടും
നിഷ്ക്കളങ്കമീ ബാല്യമൊഴിഞ്ഞൊരു
നിർമ്മലത്വമതുണ്ടോ ഭുവനത്തിൽ